പ്രണയം 
പ്രണയത്തെക്കുറിച്ചു പറയുന്നത് കൊണ്ട് നാം കാമുകിയോ കാമുകനോ ആകുന്നില്ല....... 
നമുക്ക്  എല്ലാത്തിനോടും പ്രണയമാണ്. 
എ. സി. റൂമിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നവന് ആഡംബരങ്ങളോട്  പ്രണയമാണ്. 
ചെറുകുടിലിലെ ഇരുണ്ട മുറിക്കുള്ളിൽ ഇരിക്കുന്നവന്റെ വയറിനു അന്നത്തോട് പ്രണയമാണ്... 
ഇത് ജീവിതമാണ്, 
വലിച്ചാൽ പൊട്ടുന്ന നൂൽ പാലമാണ്, 
അത് അവസാനിക്കും വരെ ജീവൻ തന്നവരെയും ജീവിക്കാൻ പ്രേരിപ്പിച്ചവരെയും ആത്‌മാർത്ഥമായി പ്രണയിച്ചുകൊണ്ടേ ഇരിക്കുക.... 
വിജിത. യു 

Comments

Popular Posts