വിപ്ലവകാരി

പ്രണയമാണ് അവളോട്‌ ചുവപ്പിനേക്കാൾ ഏറെ... 
നല്ല പെണ്ണാണവൾ 
അടക്കവും ഒതുക്കവുംഉള്ള പെണ്ണ് 
നാണം കുണുങ്ങി 
ഗ്രാമീണ സുന്ദരി 
കിളിക്കൊഞ്ചൽ കാതിൽ ഇക്കിളി കൂട്ടും. 
എന്റെ പ്രണയിനി.. 
...................................................................................... അടക്കവും ഒതുക്കവും ഒത്തിരി കൂടി പോയി പെണ്ണേ നിനക്ക് 
അല്പം ധൈര്യം കാണിച്ചെങ്കില് ഇന്ന് നീ ചുവപ്പിൽ കുളിച്ചു തെരുവിൽ പിച്ചിച്ചീന്തപെടില്ലായിരുന്നു..... 
പാർട്ടിയില്ലാത്ത രക്തസാക്ഷി................................. 
മൂന്നാണുങ്ങൾ ഒന്നിച്ചു വന്നപ്പോ ഞാൻ നിന്നോട് ഓടാൻ പറഞ്ഞിട്ടല്ലേ പോയെ,  
എനിക്ക് പാർട്ടിയാണ് വലുത് ഞാൻ ഒരു വിപ്ലവകാരി ആണേ. 
                                                             V U A

Comments

Popular Posts